Soft Trick

Technology

 

 നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
------------------------------------------------------------------------

1.ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
2.പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
3.ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
4.ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
5.വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
6.Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
7.Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
8.Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
9.Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
10.Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
11.Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
12.FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
13.ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

SHARE TO ALL...
കടപ്പാട്: ശബരി നാഥ്


ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉള്ള ഇന്റെര്‍നെറ്റ് കമ്പ്യൂട്ടറിലേക്ക് എടുക്കാനൊരു വഴി


 
സ്റ്റെപ്പ് 1 : മോബൈലില്‍ ഇന്റെര്‍നെറ്റ് ഓണ്‍ ആക്കുക
സ്റ്റെപ്പ് 2 : ഡാറ്റ കേബിള്‍ കമ്പ്യൂട്ടര്‍ ഓണാക്കി അതുമായി കണക്റ്റ് ചെയ്യുക
സ്റ്റെപ്പ് 3 : ഫോണിന്റെ സെറ്റിങ്ങ്സ് മെനു എടുത്ത് അതില്‍ വയര്‍‌ലസ്സ് & നെറ്റ്‌വര്‍ക്ക്സ് എന്നതില്‍ നിന്നും യു എസ് ബി ടെതറിങ്ങ് എന്നത് എടുത്ത് ടെതറിങ്ങ് എനേബിള്‍ ചെയ്യുക,ഇനി കമ്പ്യൂട്ടറില്‍ സൈറ്റുകള്‍ ബ്രൌസ് ചെയ്ത് നോക്കു,

ഫേസ്ബുക്കിലും ഫ്രീ കോള്‍
ഫേസ്ബുക്ക് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണു,ഫേസ്ബുക്കിനെതിരാളി എന്നും പറഞ്ഞു വന്ന വാട്ട്സ് ആപ്പ് എന്ന മെസ്സഞ്ചര്‍ ഭീമനെ ഫേസ്ബുക്ക് വിഴുങ്ങിയത് ഈയിടെ ആണു,അന്നുമുതല്‍ പലര്‍ക്കും ഭീതിയാണു,ഫേസ്ബുക്ക് വാട്ട്സാപ്പ് ഉപയോഗിച്ചു എന്തൊക്കെ കാട്ടികൂട്ടുമെന്ന്‍ പറയുക വയ്യ,ഫേസ്ബുക്കിന്റെ പ്രൈവസി സിസ്റ്റത്തെ പറ്റി ധാരാളം പരാതികളും ഉണ്ട്,നമ്മളിങ്ങനെ ഒക്കെ ചിന്തിച്ച് കൊണ്ടിരിക്കുംബോളിതാ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ചിന്തിക്കുന്ന സുക്കര്‍ബര്‍ഗ് മറ്റൊരു ഇടിവെട്ട് വാര്‍ത്തയുമായ് നമുക്കിടയിലേക്ക് വരുന്നു,എന്താണാ വാര്‍ത്ത എന്നല്ലേ ? ഇനി മുതല്‍ മോബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് കോളുകളും ചെയ്യാം,
അതേ..ഈ സൌകര്യം വളരെ നാളുകള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് ചില രാജ്യങ്ങളില്‍ അവതരിപ്പിച്ചിരുന്നു,എന്നാലിനി മുതല്‍ നിങ്ങള്‍ക്കും ഈ സൌകര്യം ലഭ്യമാണു,അതിനായി സാധാരണ നമ്മള്‍ മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടിരിക്കുന്ന ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പോര,ഫേസ്ബുക്കിന്റെ പുതിയ വേര്‍ഷന്‍ മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷന്‍ മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍‌ലൈന്‍ ആയി കാണുന്ന യൂസര്‍മാരുടെ ലിസ്റ്റ് എടുക്കുക,അതിനായി ആക്റ്റീവ് എന്നത് പ്രസ്സ് ചെയ്യുക,അതില്‍ വെബ് ,മോബൈല്‍ എന്നിങ്ങനെ ഓണ്‍ ലൈന്‍ യൂസറുടെ പേരിനൊപ്പം കാണാം,അതില്‍ മോബൈല്‍ എന്നു കാണിക്കുന്നവരെ മാത്രമേ കാള്‍ ചെയ്യാന്‍ ആകു.മോബൈല്‍ എന്ന്‍ കാണിക്കുന്ന ഒരു യൂസറെ സെലക്റ്റ് ചെയ്യുക,ഓപ്ഷന്‍സില്‍ നിന്നും ഫ്രീ കാള്‍ സെലക്റ്റ് ചെയ്യുക,ത്രീജി സര്‍വീസ് ഉണ്ടെങ്കില്‍ നല്ല ക്ലാരിറ്റിയില്‍ തന്നെ കാള്‍ ചെയ്യാം
ഇനി കാര്യത്തിലേക്ക് കടക്കാം,എല്ലാ പൂവാലന്മാരും പൂ വാലികളും ഇക്കിളി സംസാരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും എതിര്‍ ലിംഗത്തിലുള്ള 5000 ആളുകളെ നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ആഡ് ചെയ്യുക,നിങ്ങളുടെ മോബൈല്‍ നംബര്‍ ഷെയര്‍ ചെയ്യാതെ തന്നെ അവരുമായ് സംസാരിക്കുക,കഴിയാവുന്നിടത്തോളം കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുക,ഇപ്പോളത്തെ ഒരു ഫാഷന്‍ ആണല്ലോ കല്ല്യാണം കഴിഞ്ഞ സ്ത്രീകളെ ആഡ് ചെയ്യുന്നതും അവരോട് എന്റെ ദാംബത്യം തകര്‍ന്നിരിക്കാണേ,ഞാന്‍ ഇപ്പോഴത്തെ എന്റെ ഭാര്യയെ മൂന്നു കൊല്ലം മുന്‍പേ ഡൈവോഴ്സ് ചെയ്തതാണേ എന്ന്‍ ഒക്കെ വിളിച്ചു കരഞ്ഞു അവരുടെ സിമ്പതി പിടിച്ചു പറ്റി അവരുടെ ദാംബത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ചോര്‍ത്തിയെടുത്ത് അവിടെ നുഴഞ്ഞ് കേറലും..ഇനിയിപ്പോ അതൊക്കെ കൂടുതല്‍ എളുപ്പമായില്ലേ...നടക്കട്ടെ നടക്കട്ടെ

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പാം -കടപ്പാട് സുഹൃത്ത്

ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു മലയാളം കീ ബോര്‍ഡിനെ കുറിച്ചാണ്.ഇവിടെ പലരും ചോദിക്കുന്നത് കാണാം ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പുന്നതിനെ പറ്റി.പലരും പല സോലൂഷനും പറഞ്ഞിട്ടുണ്ടുമുണ്ട്.വരമൊഴി പാണിനി ആന്‍ഡ്രോയ്ഡ് മലയാളം പ്രൈഡ് എഡിറ്റര്‍
എന്നിങ്ങനെ എന്നാല്‍ ഇതെല്ലാം കോപ്പി പേസ്റ്റ് ചെയ്യാനുള്ള വഴിയേ പറയുന്നുള്ളൂ എന്നാല്‍ തന്നെയും
കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ക്ലിയര്‍ ആയികിട്ടില്ല എന്നാ പിന്നെ ഇതും കൂടെ ഒന്നു പരീക്ഷിച്ചു നോക്കൂ

ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക ശേഷം ഫോണിന്‍റെ സെറ്റിങ്സില്‍ പോയി (ukeyboradinte അല്ല ) സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക
ശ്രദ്ധിയ്ക്കുക ചിത്രം രണ്ടില്‍ കാണുന്നപോലെ Ukeyborad ടിക് ചെയ്യുമ്പോള്‍ അവന്മാര്‍ ഇംഗ്ലിഷില്‍ എന്തൊക്കെയോ ചോദിക്കും വായിക്കാനാറിയാമെങ്കില്‍ വായിച്ചോ ഇല്ലേ ഞാന്‍ ചെയ്തപ്പോലെ ok അടിച്ചു പോവുക ശേഷം ചിത്രം രണ്ടില്‍ മാര്‍ക് ചെയ്തതില്‍ (default )ക്ലിക്കുക ചിത്രം മൂന്നില്‍ കാണുന്നത് പോലെ Ukeyborad സെലക്ട് ചെയ്യുക ഇത്രേം ചെയ്താല്‍ മതി
ഇനി ukeyboradinte ഓപ്പണ്‍ ചെയ്തു നിങ്ങള്ക്ക് ആവശ്യമുള്ള ഭാഷ സെലെക്റ്റ് ചെയ്യുക
ഇനി ഫേസ് ബുക്കോ suhrtho whats appo തുറന്ന ശേഷം ടൈപ് ചെയ്തു നോക്കൂ


ഇതില്‍ മലയാളം മാത്രമല്ല ഹിന്ദി ഇംഗ്ലിഷ് തമിള്‍ കന്നഡ നേപ്പാളി എന്നിങ്ങനെ അനവധി ഭാഷകളും ഉണ്ട്
ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം മുകളില്‍ പറഞ്ഞ വരമൊഴിയും പാണിനിയും മീരാ ജാസ്മിനും ശാന്തയുമൊക്കെ നേരിട്ടു തന്നെ മലയാളത്തില്‍ എഴുതാന്‍ ഇത് പോലെ ചെയ്താല്‍ മതി

ടോക്ക് റേ

വാട്ട്സാപ്പമ്നെ ഏറ്റെടുക്കാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഫേസ്ബുക്കും ഗൂഗിളും കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു,ഈ കഴിഞ്ഞ മാസമാണു വാട്ട്സാപ്പിനു പ്രതിയോഗി എന്ന നിലയില്‍ ഫ്രീവെയര്‍ ആയ ടെലെഗ്രാം അതിന്റെ പുതിയ വേര്‍ഷന്‍ രംഗത്തിറക്കി ശക്തി പ്രാപിച്ചതും..അങ്ങിനെ നമ്മളെല്ലാം കരുതി ടെലെഗ്രാം വാട്ട്സാപ്പിനെ തകര്‍ക്കുമെന്ന്‍,എന്നാല്‍ ആ പ്രതീക്ഷയും തകര്‍ത്തുകൊണ്ട് വാട്ട്സാപ്പിനും ടെലെഗ്രാമിനും യദാര്‍ത്ഥ പ്രതിയോഗിയിതാ രംഗത്തെത്തിയിരിക്കുന്നു.അവന്റെ പേരാണു ടോക്ക് റേ


എന്താണു ടോക്ക് റേയുടെ പ്രത്യേകത എന്ന്‍ അറിയണ്ടേ ? വാട്ട്സാപ്പിലും ടെലെഗ്രാമിലും ഇല്ലാതിരുന്നത് എന്താണോ അതു ടോക്ക് റേയില്‍ ഉണ്ട്,അതെന്താണെന്ന്‍ മനസ്സിലായില്ല അല്ലേ ? ടോക്ക് റേ എന്ന പേരില്‍ തന്നെ അത് മനസ്സിലാക്കാം,അതായത് കാള്‍ ചെയ്യാം

ഇനിയുമുണ്ട് ചില പ്രത്യേകതകള്‍ കൂടി,അതെന്താണെന്ന്‍ മനസ്സിലാക്കാം,നമ്മള്‍ ഒരാളെ കാള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് നമ്മുടെ മറ്റു കൂട്ടുകാരെക്കൂടി ആ കാളിലേക്ക് കൊണ്ടുവന്ന്‍ ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ (കോണ്‍ഫറന്‍സ്) ചെയ്യാന്‍ സാധിക്കും, മറ്റൊരു പ്രത്യേകത വീഡിയോ കോള്‍ ഇല്ല എങ്കിലും ഓപ്ഷന്‍സില്‍ നിന്നും ഫേസ്ചാറ്റ് ഓണ്‍ ആക്കിയാല്‍ നമ്മള്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുംബോള്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം വരുന്നയിടത്ത് ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ആ സമയത്തെടുക്കുന്ന ചിത്രം ആട്ടൊമാറ്റിക്കായി വരുമെന്നതാണു,

ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായില്ലേ ? നിങ്ങള്‍ക്ക് ടോക്ക് റേ വേണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍‌ലോഡിക്കോളു

 കൈ വിട്ട ഇ മെയിലുകളെ തിരിച്ചു വിളിക്കാം ...!

തൊടുത്ത  അമ്പും, വിട്ട ഇ-മെയിലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് പറയാറ്.അമ്പ് തിരിച്ചെടുക്കാന്‍ പറ്റില്ലായിരിക്കും,എന്നാല്‍ ഇ-മെയിലോ?സംശയിക്കേണ്ട, തിരിച്ചെടുക്കാം...
മെയില്‍ സെന്‍റ് ചെയ്തതിനു ശേഷം ആയിരിക്കും അതില്‍ തെറ്റുണ്ടെന്ന് തോന്നുക,അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുക.ഇത്തരം സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടായിരിക്കും.ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതി നമ്മള്‍ സമാധാനിക്കാറാണ് പതിവ് .എന്നാല്‍ 5 - 10 സെക്കന്റ്‌നുള്ളില്‍ ജി-മെയില്‍ യൂസേര്‍സിന് സെന്‍റ് ചെയ്ത മെയില്‍ തിരിച്ചു വിളിക്കാന്‍ കഴിയും.എങ്ങനെയെന്നല്ലെ...നമുക്ക് നോക്കാം...
അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ജി-മെയില്‍ Sign in ചെയ്യുക.അതില്‍ മുകളില്‍ വലതു ഭാഗത്തായി കാണുന്ന Settings എന്നതില്‍ ക്ലിക്കുക.ശേഷം അതില്‍ നിന്നും Labs എന്ന ടാബില്‍ ക്ലിക്കുക.
 
അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്നും Undo Send എന്നത് തിരഞ്ഞെടുക്കുക.അത് Disable എന്നാണെങ്കില്‍ Enable എന്നാക്കി സേവ് ചെയ്യുക.(ചിത്രം കാണുക)
 
ഇനി നാം അയക്കുന്ന ഇ-മെയിലില്‍ Send ലിങ്ക് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Your message has been send ലിങ്കിനടുത്തു തന്നെ Undo ബട്ടനും കാണാന്‍ കഴിയും.ഇത് ഒരു 5 -10 സെക്കന്‍റ് സമയം മാത്രമേ നിലനില്‍ക്കുകയുള്ളൂ.ഈ സമയത്തിനുള്ളില്‍ Undo ചെയ്തിരിക്കണം.(അതായത് ,അയച്ച മെയില്‍ തിരിച്ചു വിളിക്കണമെങ്കില്‍ Undo ക്ലിക്കുക)
 


Windows 8.1 ടിപ്പ് - ഷട്ട് ഡൌണ്‍ പാനല്‍

വിന്‍ഡോസ് ന്ഠെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ല്‍ വന്നപ്പോള്‍ വിന്‍ഡോസ് ആകെ മാറിയിട്ടുണ്ട് അതുമല്ല 8 ല്‍ മൈക്രോസാഫ്ട് ഉപേക്ഷിച്ച സ്റ്റാര്‍ട്ട് ബട്ടണ്‍ അവര്‍ 8.1 ല്‍ മടക്കി കൊണ്ട് വന്നിട്ടുണ്ട് ഒപ്പം പവര്‍ ബട്ടണുകളും അവര്‍ 8.1 ല്‍ ചേര്‍ത്തിട്ടുണ്ട് ഇപ്പോള്‍ അതിനെല്ലാം ഉപരി മെട്രോ apps അലൈന്‍ 8 നേക്കാള്‍ മെച്ചപ്പെട്ടതാണ് അങ്ങനെ ഒരു പാഡ് കാര്യങ്ങള്‍ 8.1 ല്‍ ഉണ്ട് എല്ലാം കൊണ്ടും ഒരു മികച്ച os തന്നെ ആണ് 8.1 ,
അതൊക്കെ അവിടെ നില്‍ക്കട്ടെ കാര്യം എന്നതാ എന്നു വെച്ചാല്‍ വിന്‍ഡോസ് 8 / 8.1 എന്നിവയില്‍ ഉള്ള ലോക്ക് സ്ക്രീന്‍ അറിയില്ല അത് അണ്‍ലോക് ചെയ്യുന്ന വിധം അറിയാമല്ലോ അത് പോലെ ഒരു ഷട്ട് ഡൌണ്‍ പാനല്‍ വിന്‍ഡോസ് 8.1 ല്‍ ഉണ്ട് ആ ഷട്ട് ഡൌണ്‍ സ്ക്രീന്‍ ഡ്രാഗ് ചെയ്താല്‍ മാത്രം മതി സിസ്റ്റം ഓഫ് ചെയ്യാന്‍ എന്നാല്‍ ഈ പാനല്‍ മൈക്രോസാഫ്ട് ഹൈഡ് ചെയ്തു ഇട്ടിരിക്കുന്ന ഒന്നാണ് എങ്ങനെ അത് ഓപ്പണ്‍ ചെയ്യാം എന്നു നോക്കാം.

ആദ്യം C:\Windows\System32 എന്ന പാത്തില്‍ പോയി SlideToShutDown
എന്ന ഫയല്‍ കണ്ടു പിടിക്കുക

തുടന്ന് അവിടെ നിന്നു സെന്‍ഡ് ടു ഡെസ്ക് ടോപ്പ് നല്കുക

ഇനി അതിനെ തിരിച്ചറിയാനായി ShutDown
എന്നു റീ നെയിം നല്കുക
ഇപ്പോള്‍ ഉണ്ടാക്കിയ ഐക്കണില്‍ പടം ഒന്നും കാണുക ഇല്ല ആയതിനാല്‍ ഒരു ഐകണ്‍ ഇമേജ് നല്‍കുക
തുടന്ന് ഷോര്‍ട്ട് കട്ട് പ്രോപ്പര്‍ട്ടീസ് എടുത്തു ഒരു ഐകണ്‍ സെറ്റ് ചെയ്യുക


ഇനി അവനെ ഡബിള്‍ ക്ലിക് ചെയ്തു നോക്കുക ഡ്രഗ് ചെയ്തു സിസ്റ്റം ഓഫ് ആകാന്‍ കഴിയുന്നതാണ്


തുടര്‍ന്നു ഡെസ്ക് ടോപ് ഷോര്‍ട്ട് കട്ടില്‍ നിന്നു പിന്‍ ടു സ്റ്റാര്‍ട്ട് കൊടുത്തല്‍ സ്റ്റാര്‍ട്ട് സ്ക്രീനില്‍ പവര്‍ ഓഫ് ബട്ടണ്‍ വരുന്നതാകും


Strat സ്ക്രീനില്‍ നിന്നു ShutDown
ആപ്പിസിനെ പിന്‍ ടു ടാസ്ക് ബാര്‍ കൊടുത്താല്‍ ടാസ്ക് ബാറില്‍ പവര്‍ ഓപ്ഷന്‍ വരുന്നതാകും

0 comments:

Enter your email address:





 
Support : Citizen Journalist Upload Your News | Readymade Website Scripts | Solar Inverter
Copyright © 2013. Dhoothan - All Rights Reserved
Template Created by CaraCreating Website Modified by Dhoothan News
Proudly powered by Blogger